ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ-
ആഴമാർന്ന നിൻ മഹാ ത്യാഗത്തെ(2)
പകരം എന്തു നൽകും ഞാനിനി-
ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ(2)
സൃഷ്ടികളിൽ-ഞാൻ കണ്ടു നിൻ കരവിരുത്-
അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയെ(2)
പകരം എന്തു നൽകും ഞാനിനി-
നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ(2)
നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്-
ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ്(2)
പകരം എന്തു നൽകും ഞാനിനി-
അന്ത്യത്തോളം ഓര്ർമ്മിക്കും യാഗത്തെ(2)
അടിപ്പിണരിൽ കണ്ടൂ ഞാൻ സ്നേഹത്തെ-
സൗഖ്യമാക്കും യേശുവിൻ ശക്തിയെ(2)
പകരം എന്തു നൽകും ഞാനിനി-
എന്നാരോഗ്യം നൽകുന്നു താതനായ്(2)
മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ-
വിടുതൽ നൽകും നിൻ ഇമ്പ-വചനത്തെ
പകരം എന്തു നൽകും ഞാനിനി-
ദേശത്തെങ്ങും പോകും സുവിശേഷവുമായ്(2)
പകരം എന്തു നൽകും ഞാനിനി-
ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ
പകരം എന്തു നൽകും ഞാനിനി-
നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ
പകരം എന്തു നൽകും ഞാനിനി-
അന്ത്യത്തോളം ഓർമ്മിക്കും യാഗത്തെ
പകരം എന്തു നൽകും ഞാനിനി-
എന്നാരോഗ്യം നൽകുന്നു താതനായ്
പകരം എന്തു നൽകും ഞാനിനി-
ദേശത്തെങ്ങും പോകും സുവിശേഷവുമായ്
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും