Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ലോകാന്ത്യം ആസന്നമായ് ഈ യുഗം

ലോകാന്ത്യം ആസന്നമായ് ഈ യുഗം കഴിയാറായ്
രക്ഷയിൻ വാതിൽ പൂട്ടാറായ്
യേശു വിളിച്ചിടുന്നു-നിന്നെ(2)

പാപത്തിൻ ആഴത്തിൽ വലയുവോരേ
ശാപത്തിൻ ഭാരത്താൽ തളർന്നോരേ
രക്ഷകൻ നിന്നെ വിളിച്ചീടുന്നു
കൃപയിൻ കാലം മറന്നീടല്ലെ
കൃപായുഗം-ഇതു കൃപായുഗം;- ലോകാ…

ഘോരമായുള്ളൊരു നാൾ വരുന്നു
ഭൂമിയിൽ ആർ എതിർ നിന്നീടും
കോപത്തീയിൽ വീഴാതെ
ഈ രക്ഷ നീ ഇന്ന് നേടീടുക
കൃപായുഗം-ഇതു കൃപായുഗം;- ലോകാ…

സൂര്യചന്ദ്രാദികൾ ഇരുണ്ടുപോകും
അന്ധകാരം ഭൂവിൽ വ്യാപരിക്കും
രക്ഷകൻ നിന്നെ വിളിച്ചീടുന്നു
കൃപയിൻ കാലം മറന്നീടല്ലേ
കൃപായുഗം-ഇതു കൃപായുഗം;- ലോകാ…

ലോകത്തിൻ മോഹങ്ങളാൽ വിരഞ്ഞോടിടുമെൻ
കുതുഹലം കൊണ്ടാട്ടമേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.