Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ലോകത്തിൻ പാപം ചുമപ്പാൻ യേശുനായകൻ

ലോകത്തിൻ പാപം ചുമപ്പാൻ
യേശുനായകൻ ക്രൂശിലേറി
തിരുരക്തമവൻ നിനക്കായ് ചൊരിഞ്ഞ
മഹാസ്നേഹത്തെ ഓർക്കുക നീ

നിന്‍റെ ദേഹവും ദേഹിയും ആത്മാവും
ഒരുപോൽ പൂണ്ണമായ് സമർപ്പിക്കുക

പാപങ്ങൾ ക്ഷമിക്കുവാനും
നിന്‍റെ രോഗങ്ങൾ നീക്കുവാനും
അതിശക്തനായുള്ളൊരു നായകനാണവൻ
ദൈവമെന്നോർത്തിടുക;-

ലോകത്തെ മറന്നീടുക
നിന്‍റെ ജീവനെ വെറുത്തീടുക
നിന്നെ സ്വർഗ്ഗീയനാക്കുവാൻ ആത്മാവിനാൽ
അവൻ അഭിഷേകം ചെയ്തിടുമേ;-

കഷ്ടത പെരുകി വന്നാൽ
നൊടിനേരത്തിൽ തീരുമത്
അതിൻ പ്രതിഫലമോ ദിവ്യ തേജസ്സിന്‍റെ
നിത്യ ഘനമാണെന്നോർത്തിടുക

കാഹളം ധ്വനിച്ചിടാറായ്
തന്‍റെ കാന്തയെ ചേർത്തിടാറായ്
നീയും അതിവേഗം ഉണർന്നു നിൻ
രക്ഷകനെ എതിരേൽക്കുവാനൊരുങ്ങീടുക;-

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.