Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ലോകെ ഞാനെൻ ഓട്ടം തികച്ചു സ്വർഗ്ഗഗേഹേ

ലോകെ ഞാനെൻ ഓട്ടം തികച്ചു
സ്വർഗ്ഗഗേഹേ വിരുതിന്നായി
പറന്നീടും ഞാൻ മറുരൂപമായ്
പരനേശുരാജൻ സന്നിധൗ

ദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻ
സദാ സന്നദ്ധരായ് നിന്നിടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പിൽ
ഹല്ലേലുയ്യാ പാടിടും ഞാൻ

ഏറെനാളായ് കാണ്മാൻ ആശയായ്
കാത്തിരുന്ന എന്‍റെ പ്രിയനെ
തേജസ്സോടെ ഞാൻ കാണുന്നനേരം
തിരുമാർവ്വോടണഞ്ഞീടുമേ;-

നാഥൻ പേർക്കായ് സേവചെയ്തതാൽ
താതനെന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങൾ
വിളങ്ങീടും കിരീടങ്ങളായ്;-

നീതിമാന്മാരായ സിദ്ധന്മാർ
ജീവനും വെറുത്ത വീരന്മാർ
വീണകളേന്തി ഗാനം പാടുമ്പോൾ
ഞാനും ചേർന്നുപാടിടുമേ;-

കൈകളാൽ തീർക്കപ്പെടാത്തതാം
പുതുശാലേം നഗരമതിൽ
സദാകാലം ഞാൻ മണവാട്ടിയായ്
പരനോടുകൂടെ വാഴുമേ;-

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.