Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മഹോന്നതനാം യേശുവേ

മഹോന്നതനാമേശുവേ! രാജാധിരാജാവേ
സമ്പൂർണ്ണ ദൈവമനുഷ്യൻ നീ വാഴ്ക… യേശുവേ!

വിണ്ണിൽ പ്രധാനിയായ നീ വിരോധികൾക്കായി
മന്നിലിറങ്ങി മരിച്ചു നീ വാഴ്ചക…യേശുവേ!

ലോകം ജഡം പിശാചെന്ന ഘോരവൈരികളെ
ജയിച്ചു ഹാ! കീഴടക്കി നീ വാഴ്ക…യേശുവേ!

നീ ജയിച്ചപോൽ ഞങ്ങളും ജയിച്ചു വാഴുവാൻ
ജയാളിയായി ജീവിക്കും നീ വാഴ്ക… യേശുവേ!

മർത്ത്യർ ഞങ്ങൾ അമർത്ത്യരായ് നിത്യവും വാഴുവാൻ
ജീവവാതിൽ തുറന്നതാൽ നീ വാഴ്ക…യേശുവേ!

മൽപ്രാണനായകനേ മാ കൃപാ സിന്ധോ
മഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.