Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മംഗളമേകണേ സദാ മംഗളമേകണേ പരാ


മംഗളമേകണേ-സദാ
മംഗളമേകണേ-പരാ
ദമ്പതികളാമിവർക്കു മാ-മംഗളമേകണേ

ആദം ഹവ്വയാകുമോ-രാദിമ പിതാക്കളേ
ഏദനിൽ പുരാ-വന്നു
വാഴ്ത്തിയ ദൈവമേയിപ്പോൾ- ഏകണേ

ക്രിസ്തുമണവാളനും-സത്യമണവാട്ടിയും
തമ്മിലെന്നപോൽ-യോജി
ച്ചെന്നും വാഴുവാൻ പരാ!- ഏകണേ

യിസ്രായേലിൻ വീട്ടിനെ-വിസ്തൃതമായ് കെട്ടിയ
റാഹേൽപോലെയും ലേയ
പോലെയും വധു വരാൻ- ഏകണേ

എഫ്റാത്തയിൽ മുഖ്യനും ബേത്ത്ലഹേമിൽ ശ്രേഷ്ഠനും
ആയ ബോവസ് പോൽ-വര-
നാകുവാനഹോ! പരാ!- ഏകണേ

ദൈവസമ്മുഖത്തിവർ ചെയ്ത നൽ പ്രതിജ്ഞയേ
അന്ത്യത്തോളവും നിറ-
വേറ്റുവാൻ ചിരം പരാ- ഏകണേ

സംഖ്യയില്ലാതുള്ളൊരു സന്തതിയിൻ ശോഭയാൽ
കാന്തിയേറുന്നോ-രെക്ളീ-
സ്യാസമമിവർ വരാൻ- ഏകണേ

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
മനസ്സലിവിൻ മഹാദൈവമേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.