Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മനമേ ചഞ്ചലമെന്തിനായ് കരുതാൻ

മനമേ ചഞ്ചലമെന്തിനായ്
കരുതാൻ വല്ലഭനില്ലയോ ജയവീരനായ്
മനമേ ചഞ്ചലമെന്തിനായ് ആ ആ ആ ….

നാളയെ നിനച്ചു നടുങ്ങേണ്ടാ-ദുഃഖ-
വേളകൾ വരുമെന്നു കലങ്ങേണ്ടാ-
കാലമെല്ലാമുളള മനുവേലൻ
കരുതാതെ കൈവിടുമോ;- ആ ആ ആ…

വാനിലെ പറവകൾ പുലരുന്നു-നന്നായ്
വയലിലെത്താമര വളരുന്നു
വാനവനായകൻ നമുക്കേതും
നൽകാതെ മറന്നീടുമോ;- ആ ആ ആ….

കൈവിടുകില്ലവനൊരുനാളു-മെന്നു
വാക്കുപറഞ്ഞവൻ മാറിടുമോ
വാനവും ഭൂമിയും പോയാലും
വാഗ്ദത്തം സുസ്ഥിരമാം;- ആ ആ ആ…

മുന്നമെ ദൈവത്തിൻ രാജ്യവും നാം അതിൻ
ഉന്നത നീതിയും തേടീടേണം
തന്നിടും നായകൻ അതിനോടെ
അന്നന്നു വേണ്ടതെല്ലാം;- ആ ആ ആ…

നിൻ വഴി ദേവനെ ഭരമേൽപ്പിക്കുക
നിർണ്ണയമവനതു നിറവേറ്റും
ഭാരം യഹോവയിൽ വച്ചീടുകിൽ
നാൾതോറും നടത്തുമവൻ;- ആ ആ ആ…

വരുവാൻ കാലമടുത്തല്ലോ അവൻ
ഒരുക്കിയ വീട്ടിൽ നാം ചേർന്നിടുവാൻ
ഒരുനാളുമിനി പിരിയാതെ
മരുവും നാമാനന്ദമായ്;- ആ ആ ആ…

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
മനസ്സലിവിൻ മഹാദൈവമേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.