Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മന്നരിൽ മന്നവൻ ഇമ്മാനുവേൽ തൻ

മന്നരിൽ മന്നവൻ ഇമ്മാനുവേൽ തൻ
ചങ്കിലെ ചോര നീ ചിന്തിയല്ലോ

കുമ്പിടുന്നു ഞാൻ നിൻ ക്രൂശിൻ മുൻപിൽ
കുഞ്ഞാടെ നിൻ സ്നേഹം ആശ്ചര്യമേ
ഈ ലോകത്താർക്കുമേ ഈ ദിവ്യസ്നേഹം
കവരുവാൻ സാധ്യമല്ല (2)

മാനവപാപം നീ മോചിപ്പാനായ്
മൂന്നാണിമേൽ ക്രൂശിൽ തൂങ്ങിയല്ലോ
ലോകത്തിന്‍റെ പാപങ്ങൾ തൻ ചുമലിലായ്
ഗോൽഗോത്ത മലമേൽ നീ കയറിയല്ലോ

നാഥാ നിൻ ശിരസ്സിൽ മുൾമൂടി ചൂടി
കയ്പ്പുനീർ നിനക്കവർ കുടിപ്പാൻ നൽകി
മൗനമായ് വേദന സഹിച്ചു പരൻ
ഞങ്ങൾക്കായ് ക്രൂശു നീ സ്വയം ചുമന്നു

ചങ്കു പിളർന്നു നിൻ തിരുരക്തം
ഞങ്ങൾക്കായ് ഊറ്റീ നീ തന്നുവല്ലോ
മൃത്യവേ ജയിച്ചവൻ മൂന്നാം നാൾ ഉയിർത്തു നീ
സ്വർലോകം ഞങ്ങൾക്കായ് തന്നുവല്ലോ

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
മനസ്സലിവിൻ മഹാദൈവമേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.