മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല
മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല
മനുഷ്യനു തക്കതായ തുണ ആവശ്യമത്
കുടുംബം ദൈവിക പദ്ധതിയല്ലോ
വിവാഹം എല്ലാവർക്കും മാന്യം
നിനക്കായി ദൈവം ഒരുക്കിയ ഭാര്യക്കായ്
നിന്‍റെ ശിരസ്സായിരിക്കുന്ന ഭർത്താവിനായ്
നിങ്ങൾക്കു ജനിക്കാനിരിക്കുന്ന മക്കൾക്കായ്,
മക്കളുടെ മക്കൾക്കായ്, അവരുടെ മക്കൾക്കായ്
തോതം.. തോത്രം.. തോത്രം..
ദയാപരൻ ദൈവം നൽകിടും
ഒരു നൽ കുടുംബ ജീവിതവും
തിരുവായ് മൊഴിഞ്ഞ നനകളും
വചനത്തിലെ അനുഗ്രഹവും
നിൻ മക്കൾ നിന്‍റെ മേശക്കു ചുറ്റും
ഒലിവു തെകൾ പോൽ
നിൻ മക്കൾ മാന്യരും അവർ സമാധാനം
ഏറ്റവും വലിയതുമായിരിക്കുമെ
ഒരു നല്ല പങ്കാളിയും
സന്തുഷ്ടമാം ജീവിതവും
ആരോഗ്യം, സമാധാനവും
ദൈവം നിനക്കൊരുക്കുന്നല്ലോ
രൺടല്ല നിങ്ങൾ ഒന്ന
യോജിപ്പിച്ചതു ദൈവമാം
ജനിക്കട്ടെ മക്കൾ നിങ്ങളിൽ
വളരട്ടെ ആത്മപൂർണ്ണരായ്
ഭൗതിക നന്മകളും
ആത്മിക വരങ്ങളും
അനുഗ്രഹമാകും തലമുറയും
ദൈവം നിനക്കൊരുക്കുന്നല്ലോ
വസിക്ക് വിശുദ്ധിയിൽ നീ ദിനം
നടക്ക് ദൈവത്തോടു കൂടെ നീ
ക്ഷമിക്ക് ദൈവം ഒരുക്കും വരെ
രുചിക്ക് ദൈവം എത്ര നല്ലവൻ
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും