Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മാനുവേൽ മനുജസുതാ നിന്‍റെ മാനമേറും

മാനുവേൽ മനുജസുതാ-നിന്‍റെ
മാനമേറും തൃപ്പാദങ്ങൾ വണങ്ങി ഞങ്ങൾ
മംഗളമോതിടുന്നിതാ-നിത്യം
മഹിമയുണ്ടായിട്ടെ നിനക്കു നാഥാ

ഏദനിലാദിമനുജർ-ചെയ്ത
പാതകം പരിഹരിപ്പാൻ ഭൂതലേ വന്നു
ക്രൂശതിൽ മരിച്ചുയിർത്ത-നിന്‍റെ
പേശലമാം ചരിതമെന്തതി വിപുലം-…

വൻപരുമനുനിമിഷം-പാടി
കുമ്പിടുന്ന ഗുണമെഴുമധിപതിയെ
ചെമ്പകമലർ തൊഴുന്ന-പാദ-
മൻപിനോടെ നമിക്കുന്നു നമിക്കുന്നിതാ …

നീചരായ് ഗണിച്ചിരുന്ന പ്രേത-
നാദിയായ ധീവരരെ ദിവ്യകൃപയാൽ
ശേഷികൊണ്ടലങ്കിരിച്ചു പരം
പ്രേഷണം ചെയ്തവനിയിൽ ഗുരുക്കളായ് നീ….

വന്ദനം പരമഗുരോ നിന്‍റെ
നന്ദനീയമാം ഗുണങ്ങളുരപ്പതാമോ
ചന്ദനം പുഴുകിവയേക്കാളും
തോന്നിടുന്നു നിൻ ചരിതം സുരഭിയായി …

അല്പമാമുപകരണം കൊണ്ടു
നപെഴുന്ന മഹത്തായ വേലകൾ ചെയ്യും
ശില്പികൾക്കുടയവനേ നീയേ
ചിൽപുരുഷൻ ചിരന്തന നമസ്കാരം-…

കഷ്ടതയുടെ നടുവിൽ ഞങ്ങൾ
പെട്ടുഴന്നു വലയുന്നുണ്ടാകയാൽ ദേവ
തൊട്ടുനിന്നോമന കൈയ്യാൽ പാരം
ചുട്ടുനീറും മനസ്സിനെ തണുപ്പിക്കണേ …

സൂഫീതമാം കരിമുകിലേ സാധു
ചാതമങ്ങളാണു ഞങ്ങൾ നീ തരുന്നോരു
ശീകരമനുഭവിച്ചു സർവ്വ
ശോകവും ശമിപ്പിക്കുവാൻ കൃപ ചെയ്യണേ….

ആശയുമനുസൃതിയും സ്നേഹ
പാശബന്ധം വിനയവും വിമലതയും
ദാസരിൽ വളർത്തണമേ നിത്യം
യേശുനാഥാ നമസ്കാരം നമസ്കാരമേ

മറവിടമായെനിക്കേശുവുണ്ട് മറച്ചിടും അവനെന്നെ
മണ്ണു മണ്ണോടു ചേരുന്ന നേരം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.