Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മേഘത്തേരിൽ വരുമെൻ കർത്തനെ

മേഘത്തേരിൽ വരുമെൻ കർത്തനെ കാണുമ്പോൾ
ആനന്ദത്താൽ പൊങ്ങിടുമേ എൻ പാദങ്ങൾ
പേർ ചൊല്ലീ വിളിച്ചിടും അവനെന്നെയും
പോകും ഞാൻ അവനൊപ്പം വാനമേഘത്തിൽ

സന്തോഷത്താൽ പാടാം സ്തുതി ഗീതങ്ങൾ
ആമോദത്താൽ ആർപ്പിടാം അവൻ മഹത്വം

ദൂതന്മാർ കാഹളം മുഴക്കിടുന്നേ
ദൂരെ കാണുന്നു ഞാനെൻ മണവാളനെ
വർണ്ണിപ്പാനാവില്ല തൻ സൗന്ദര്യത്തെ
സ്വർണ്ണത്തെക്കാളും അവൻ പ്രഭാപൂണ്ണനെ;-

കൂടെ പറക്കും ഞാനും ആമോദത്താൽ
പാടെ മറക്കും ഞാനെൻ ആകുലങ്ങൾ
ചേർക്കും വിശുദ്ധരൊപ്പം അവനെന്നെയും
ആർക്കും ഞാൻ നിത്യകാലം ഹല്ലേല്ലുയ്യാ;-

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ
മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *