Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മേഘത്തിൽ വന്നിടാറായ് വിണ്ണിൽ

മേഘത്തിൽ വന്നിടാറായ് വിണ്ണിൽ വീടുകളൊരുക്കി നാഥൻ
വേഗം വന്നിടും തൻ ജനത്തിന്‍റെ ആധികൾ തീർത്തിടുവാൻ

ലോകം നമുക്കിന്നേകും അവൻ നാമത്താലപമാനങ്ങൾ
ക്രൂശിൻ നിന്ദകൾ സഹിക്കുന്നതു നാം ധന്യമായെണ്ണിടുന്നു

വിത്തും ചുമന്നു നമ്മൾ കരഞ്ഞിന്നു വിതയ്ക്കും മന്നിൽ
വീണ്ടെടുപ്പിൻ നാളുകൾ വരുമ്പോൾ ആർപ്പൊടു കൊയ്തിടും നാം

വീട്ടിൽ ചേരുംവരെയും അവൻ കാത്തിടും ചിറകിൻ മറവിൽ
ഭീതിയെന്നിയേ നമുക്കീയുലകിൽ അധിവസിക്കാം ദിനവും

ചേരും പുതിയ ശാലേം പുരിയിൽ നാം തന്നരികിൽ ഹാ
തീരും വിനകളഖിലം വരവിൽ തരും പ്രതിഫലം നമുക്ക്

നാളെ നാളെ എന്നതോർത്ത്
മേഘത്തേരിൽ വരുമെൻ കർത്തനെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.