മുൾക്കിരീടംചൂടിയ ശിരസ്സിൽ
മുൾക്കിരീടംചൂടിയ ശിരസ്സിൽ രാജമുടിചൂടി
രാജാധി രാജൻ വരുന്നു പ്രീയരെ തന്‍റെ ഭക്തരെ ചേർത്തീടുവാൻ(2)
നിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക
കാലങ്ങൾ കാത്തു നിൽക്കില്ലാ കാന്തൻ വന്നിടാറായ്(2)
ഭൂമി ഇളകും ഭൂതലം വിറക്കും നാഥന്‍റെ വരവിങ്കൽ
കല്ലറ തുറക്കും വിശുദ്ധർ ഉയർക്കും കാഹളശബ്ദമതിൽ(2)
പ്രാക്കൾപോലെ നാം പറന്നുയർന്നീടും കാന്തൻ വരവിങ്കൽ
നിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക(2)
കാലങ്ങൾ കാത്തുനിൽക്കില്ലാ കാന്തൻ വന്നിടാറായ്
കതിരും പതിരും വേർപിരിഞ്ഞീടും കാഹള ശബ്ദമതിൽ
കഷ്ടത മാറും ക്ളേശങ്ങൾ തീരും പ്രാണപ്രീയൻ വരവിൽ(2)
കണ്ണുനീരെല്ലാം തുടച്ചീടുമേ കാന്തൻ മാർവ്വോടണച്ചീടുമേ
നിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക(2)
കാലങ്ങൾ കാത്തുനിൽക്കില്ല കാന്തൻ വന്നീടാറായ്
നിന്ദകൾമാറും നിരാശകൾ തീരും നീതി സൂര്യൻ വരവിങ്കൽ
നിത്യയുഗം നാം പരനോടുവാഴും സ്വർഗ്ഗാധിസ്വർഗ്ഗമതിൽ(2)
ഹല്ലേലൂയ്യാ പാടി നാം ആനന്ദിച്ചാർക്കും വിശുദ്ധ ഗണങ്ങൾ ഒത്ത്
നിന്‍റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊൾക(2)
കാലങ്ങൾ കാത്തുനിൽക്കില്ലാ കാന്തൻ വന്നിടാറായ്
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും