മുഴങ്കാൽ മടക്കുമ്പോൾ
മുഴങ്കാൽ മടക്കുമ്പോൾ
യേശുവേന്ന് വിളിക്കുമ്പോൾ
തിരുമുഖ ശോഭ എന്നിൽ പതിഞ്ഞീടുന്നു
കുറുമ്പൊന്നും ഓർക്കാതെ കുറവുകൾ നിനക്കാതെ
അമ്മയെപ്പോൽ ഓടിവന്ന് ഓമനിക്കുന്നു
ഈ നല്ല സ്നേഹത്തെ എന്ത് വിളിക്കും
വാത്സല്യനിധിയെ നന്ദി യേശുവേ (2)
ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)
എന്‍റെ യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾ
ഉല്ലാസത്തോടെ ഞാൻ ആരാധിക്കും
എന്‍റെ – യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾ
അത്യുൽസാഹത്തോടെ ഞാൻ ആരാധിക്കും
ഈ താണഭൂവിൽ തേടിവന്നു, ഏഴയെന്നെ വീണ്ടെടുത്തു
യേശുവിന്‍റെ സ്നേഹം എന്തൊരാശ്ചര്യമേ
നിത്യം എന്‍റെ കുടിരുന്ന്
നൽവഴിയിൽ നയിക്കുവാൻ
പരിശുദ്ധാത്മാവിൻ തിരുസാന്നിദ്ധ്യം തന്നു
ഈ നല്ല സ്നേഹത്തെ എന്ത് വിളിക്കും
കൃപാനിധിയെ നന്ദി യേശുവേ
ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)
വാതിലുകൾ അടയുമ്പോൾ
നാളെയെന്തെന്ന് ഓർക്കുമ്പോൾ
തിരുവചനം എന്നെ ശക്തനാക്കുന്നു.
ഞാൻ നിന്‍റെ കൂടെയുണ്ട്, ദൂതഗണം മുമ്പിലുണ്ട്
വാതിലുകൾ നിന്‍റെ മുമ്പിൽ തുറന്നീടുന്നു
ഈ നല്ല സ്നേഹത്തെ എന്ത് വിളിക്കും
കരുണാനിധിയെ നന്ദി യേശുവേ
ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും