Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ

നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
തിന്മയാകെവെ മായിക്കുന്നവൻ
പാപമെല്ലാം മറക്കുന്നവൻ
പുതുജീവൻ എന്നിൽ പകരുന്നവൻ

യേശു യേശു… അവനാരിലും വലിയവൻ
യേശു യേശു… അവനാരിലും മതിയായവൻ

ദൈവത്തെ സ്നേഹിക്കുമ്പോൾ സർവ്വം
നന്മയ്ക്കായ് ഭവിച്ചിടുന്നു
തിരുസ്വരം അനുസരിച്ചാൽ
നമുക്കൊരുക്കിടുമവനഖിലം
കൃപ നൽകിടുമെ ബലമണിയിക്കുമേ(2)
മാറാ മധുരമായ് മാറ്റിടുമേ;-

ഇരുൾ നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളായിടുമ്പോൾ സൗഖ്യ
ദായകനവൻ കരുതും
അവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ(2)
നമ്മെ നിറച്ചിടും അനുദിനവും;-

കണ്ണുനീർ താഴ്വരകൾ
ജീവ ജലനദിയാക്കുമവൻ
ലോകത്തിൻ ചങ്ങലകൾ
മണിവീണയായ് തീർക്കുമവൻ
സീയോൻ യാത്രയതിൽ മോക്ഷമാർഗ്ഗമതിൽ (2)
സ്നേഹക്കൊടിക്കീഴിൽ നയിക്കുമവൻ;-

നാഥാ എൻ നാഥാ നീ ഇല്ലാതെ
നന്ദിയാൽ നിറഞ്ഞു മനമെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.