Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നാഥൻ നന്മയും കരുണയും ഞാൻ

നാഥൻ നന്മയും-കരുണയും ഞാൻ ഓർക്കുമ്പോൾ
നന്ദികൊണ്ടെൻ ഉള്ളം നിറഞ്ഞീടുന്നേ
വൻകൃപകളനുദിനം ഞാൻ ധ്യാനിച്ച്
മന്നിൽ മറഞ്ഞീടും ഒരു നാൾ

നന്മയല്ലാതൊന്നുമവൻ ചെയ്തില്ല
നന്ദിചൊല്ലി തീരുവാൻ അസാധ്യമാം
ഉള്ളതെല്ലാം പൂർണ്ണമായ് തന്നീടുവാൻ
ഉള്ളമെന്നെ നിർബന്ധിച്ചിടുന്നതാൽ;-

ലോക വൈരികൾ വർദ്ധിച്ചു വന്നാലും
ഭൂമിയും ആകാശവും മാറീടിലും
വാക്കു മാറുകില്ല നല്ല സ്നേഹിതൻ
എന്‍റെ ചാരെ എന്നു-മുള്ളവൻ;-

നിന്ദ പാത്രമായ് ഞാൻ കണ്ണുനീരിലായാലും
നന്ദിയോടെ നാഥനായി ജീവിക്കും
നാടും വീടും വിട്ടിടേണ്ടി വന്നാലും
നാഥൻ കയ്യിലെന്‍റെ ജീവൻ പൂണ്ണമായ്;-

നാഥാ ചൊരിയണമേ നിൻകൃപ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.