Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നീ എന്‍റെ രക്ഷകൻ നീ എനിക്കുള്ളവൻ

നീ എന്‍റെ രക്ഷകൻ നീ എനിക്കുള്ളവൻ
ഈ നാഥൻ എന്നെന്നും എന്നോട് കൂടെയുണ്ട് (2)

ഹാ ഹാ ഹല്ലേലൂയാ (2)
എന്നേശു ജീവിക്കുന്നു

എൻ പാപം ക്ഷമിച്ചും എൻ രോഗം വഹിച്ചും
വൻ ക്രൂശിൽ യാഗമായി യേശു നാഥൻ(2)
ചങ്കിലെ ചോര തന്നു എന്നെ വീണ്ടെടുത്തു
ആ സ്നേഹം ഓർത്തിടുമ്പോൾ (2);- ഹാ ഹാ…

കഷ്ടങ്ങൾ രോഗങ്ങൾ വേദന വന്നാലും
ദുഃഖം പ്രയാസങ്ങൾ ഏറിയാലും (2)
ആശ്വാസപ്രദനായി നിൻ ശക്തി അയച്ചു
താങ്ങി നടത്തുന്നവൻ (2);- ഹാ ഹാ…

എൻ ദേഹം രോഗത്താൽ ക്ഷയിച്ചു പോയാലും
നിത്യ തുറമുഖത്ത് എത്തിടുമ്പോൾ (2)
ദേഹസഹിതനായി പൊൻമുഖo
കണ്ടു ഞാൻ ആനന്ദിക്കും കർത്തനെ(2);- ഹാ ഹാ…

നാഥനേ എൻ യേശുവേ
നാഥൻ വരവിന്നായുണർന്നീടുവിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.