Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നീയെൻ പക്ഷം മതി നിന്‍റെ കൃപ

നീയെൻ പക്ഷം മതി നിന്‍റെ കൃപ മതി
നീയെന്‍റെ നാഥനല്ലോ-യേശുവേ
നീയെന്‍റെ ദൈവമല്ലോ(2)

ആത്മമണാളനെ ആനന്ദ ദായകാ
ആശ്വാസം നീ മാത്രമേ;
വിശ്വാസ പാതയിൽ വീഴാതെ നിൽക്കുവാൻ
നിൻ കൃപ ഏകണമേ(2)

എന്നിലും ഭക്തൻമാർ എന്നിലും ശക്തൻമാർ
എത്രയോ പേർ വീണുപോയ്;
എഴയാം ഞാൻ നിന്‍റെ സന്നിധിയിലിന്ന്
നിൽക്കുന്നതും കൃപയേ(2)

കാത്തിരിക്കുന്ന നിൻ ശുദ്ധിമാൻമാരെല്ലാം
കാഹളം കേട്ടിടുമ്പോൾ;
കർത്താവാം കുഞ്ഞാട്ടിൻ പൊൻ മുഖം കാണുവാൻ
മദ്ധ്യവാനിൽ പോയിടും(2)

ലോകം വെറുത്തു നിൻ പാതേ ഗമിക്കുവാൻ
നിൻ കൃപയേകണമേ;
ലോകം ജഡം സാത്താൻ എല്ലാം
ജയിച്ചിടാൻ ശക്തി പകർന്നിടണേ(2)

നീയല്ലാതെ ഒരു നന്മയുമില്ല
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.