Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നിന്നെ കണ്ടീടുന്നവനെന്നെന്നും മരുവിലും ശൂന്യ

നിന്നെ കണ്ടീടുന്നവനെന്നെന്നും
മരുവിലും ശൂന്യ ദേശത്തിലും
നിന്നെച്ചുറ്റി പരിപാലിക്കുന്നോൻ
നിന്നെ ജയത്തോടെ നടത്തിടുന്നു

എന്തോരാനന്ദം… എന്തൊരാമോദം…
ക്രിസ്ത്യജീവിതം എത്ര സൗഭാഗ്യം

കഴുകൻ തന്‍റെ കൂടനക്കി
കുഞ്ഞിന്മീതെ പറക്കും പോലെ
സ്വർഗ്ഗതാതൻ തൻ ചിറകിൻ മീതെ
നമ്മെ വഹിക്കുന്നു ദിനം തോറുമെ (2);- എന്തോ…

ശത്രുക്കളിൻ നടുവിൽ എനിക്കായ്
വിരുന്നൊരുക്കിടും അനുദിനവും
കൂട്ടുകാരിൽ പരമായെന്നെ
ആത്മാവാലഭിഷേകം ചെയ്യും(2);- എന്തോ…

എന്‍റെ പാദം കല്ലിൽ തട്ടാതെ
എന്നെ വഹിക്കും തൻ പൊൻ കരത്തിൽ
എനിക്കായ് വഴി ഒരുക്കീടുവാൻ
തന്‍റെ ദൂതനെ അയക്കുമവൻ(2);- എന്തോ…

മുമ്പുള്ളവയെ നീ ഓർത്തിടേണ്ടാ
പണ്ടുള്ളവയെ നീ നിനച്ചിടേണ്ടാ
നിനക്കായ് ചെയ്യും പുതിയതൊന്ന്
വഴി തുറന്നിടും മരുഭൂമിയിൽ(2);- എന്തോ…

നിനക്കായ് ഞാൻ മരിച്ചല്ലോ
നിന്‍റെഹിതം എന്നിലെ എന്‍റെ ഇഷ്ടം അരുതേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.