Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നിന്‍റെ സ്നേഹത്തിനായ് എന്ത് പകരം

നിന്‍റെ സ്നേഹത്തിനായ് എന്ത്
പകരം തരും ഞാനെൻ
യേശുവേ… എൻ നാഥനെ…
എൻ പ്രിയനെ… എൻ കാന്തനെ…

കഴിഞ്ഞ നാളുകളെല്ലാം
തള്ളി പറഞ്ഞു ഞാൻ നിന്നെ
എങ്കിലും നീ എന്നെ സ്നേഹിച്ചു
മാറോടണച്ചെന്നെ താലോലിച്ചു;- നിന്‍റെ…

നീ തന്ന ദാനമെൻ ജീവിതം
വേറൊന്നുമില്ലെനിക്കേകീടുവാൻ
ജീവാന്ത്യത്തോളം നിൻ വേല ചെയ്വാനുള്ള
കൃപയെ അടിയനു നൽകീടണെ;- നിന്‍റെ…

നിൻ ഹിതം പോലെ നടന്നിടുവാൻ
നിൻ നാമം ഭൂവിൽ ഉയർത്തീടുവാൻ
നാവിൽ നീ പുതിയതാം ഭാഷ നൽകി
ആത്മാവിൻ ശക്തിയാൽ നിറച്ചീടണെ;- നിന്‍റെ…

നിന്‍റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേ
നിസ്സി യഹോവ നിസ്സി യഹോവ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.