Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നിത്യവന്ദനം നിനക്കു സത്യദൈവമേ

നിത്യവന്ദനം നിനക്ക് സത്യദൈവമേ
സ്തോത്രവും ജയവും യോഗ്യം അത്യുന്നതനേ

മർത്യകുലത്തിൻ സൃഷ്ടാവേ നിത്യപിതാവേ
സത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കേ

എത്രയോ മനോഹരം നിൻ-കൃത്യങ്ങളെല്ലാം
ചിത്രമതി-ചിത്രമവ-എത്രയോ ശ്രേഷ്ഠം

കെരുബുകൾ മദ്ധ്യേ വസിക്കും സർവ്വശക്തനേ
ഉർവ്വിയെങ്ങും വ്യാപിച്ചീടും നിനക്കെന്നും സ്തോത്രം

മാനവകുലത്തിൻ പാപം മോചനം ചെയ് വാൻ
ഹീനമായ് കുരിശിൽ ശാപം-തീർത്ത പരനെ

നിന്നിൽ വിശ്വസിക്കുന്നവർക്കെന്നേക്കും മോക്ഷം
തന്നരുളാൻ-ഉന്നതത്തിൽ ചേർന്ന പരനേ

സർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയും
സർവ്വേശ്വരനായ യഹോവയ്ക്കു താൻ-ആമേൻ

നിസ്സീമമാം നിൻ സ്നേഹത്തെ പ്രകാശിപ്പിക്കും
ഞാനെന്നു കാണുമെന്‍റെ ഭവനമാ­മാനന്ദ മന്ദിരത്തെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.