Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഞാൻ ആരെ ഭയ​പ്പെടും എന്‍റെ വിശ്വാസ ജീവിതത്തിൽ

ഞാൻ ആരെ ഭയപ്പെടും
എന്‍റെ വിശ്വാസ ജീവിതത്തിൽ(2)
ഭാരങ്ങൾ ഏറിടും സ്നേഹിതർ മാറിടും
ജീവിതപാതകളിൽ(2)

യേശു എന്‍റെ കൂടെയുണ്ട്
എന്‍റെ കോട്ടയും ശരണവുമേ(2)
ഒരു സൈന്യമെന്‍റെ നേരെ പാളയമിറങ്ങിയാൽ
ഞാൻ ഭയപ്പെടില്ല(2)

സാരേഫാത്തിലും കെരീത്തിലും
ചൂരച്ചെടിയുടെ ചുവട്ടിലും(2)
ഏലിയാവിനെ പോറ്റിയ
ദൈവമെന്നെയും പോറ്റിടും(2);- യേശു…

കരുതും എന്നു ഞാൻ കരുതിയ
ആരും വന്നില്ല കാണുവാൻ(2)
കരഞ്ഞു ഞാൻ എന്‍റെ ഭാരത്താൽ
അരികിൽ വന്നവൻ സ്നേഹത്താൽ(2);- യേശു…

നാളെയെ ഓർത്ത് ഭാരമോ?
നാളുകൾ ഏറെ ഇല്ലിനി(2)
കാഹളധ്വനി കേൾക്കുവാൻ
കാലമില്ലിനി കാത്തിടാം(2);- യേശു…

നിസ്സീമമാം നിൻ സ്നേഹത്തെ പ്രകാശിപ്പിക്കും
ഞാനെന്നു കാണുമെന്‍റെ ഭവനമാ­മാനന്ദ മന്ദിരത്തെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.