Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഞാൻ പാടാതെ എങ്ങനെ വസിക്കും

ഞാൻ പാടാതെ എങ്ങനെ വസിക്കും
നൃത്തത്തോടെ സ്തുതിക്കാതെയിരിക്കും
എന്നെ നടത്തുന്നവൻ എന്നെ താങ്ങുന്നവൻ
യാഹല്ലാതാരുമില്ല

അസാദ്ധ്യമായി ഒന്നും ഞാൻ കാണുന്നില്ലല്ലോ
യേശു എന്‍റെ കൂടെയുള്ളപ്പോൾ
വാഗ്ദത്തങ്ങൾ ഒന്നൊന്നായ് പ്രാപിച്ചീടുമേ
യേശു എന്‍റെ കൂടെയുള്ളപ്പോൾ
ആർക്കും തടയാൻ കഴിയുകയില്ല
യേശു എന്‍റെ കൂടെയുള്ളപ്പോൾ;-

കാരാഗൃഹത്തിലും ഞാൻ പാടി സ്തുതിക്കും
അടിസ്ഥാനം ഇളകീടുമേ
തീച്ചൂളയതിലും ഞാൻ വെന്തുപോകില്ല
നാലാമനായ് കൂടെയുണ്ടല്ലോ(ദൈവമുണ്ടല്ലോ)(2)
ഞാൻ നിലനിന്നിടും സാക്ഷിയായിടും
യേശു എന്‍റെ കൂടെയുള്ളപ്പോൾ(2);-

കണ്ണാൽ കാണും ദേഹം ക്ഷയിച്ചെന്നാലും
ഉള്ളിൽ ശക്തി വർദ്ധിച്ചീടുമേ
തക്കസമയം എൻ കാന്തൻ വന്നിടും
ഞാനും വേഗം പറന്നിടുമേ(2)
നോക്കി നോക്കി ഇനി കൺകൾ മങ്ങില്ല
വരവേറ്റം അടുത്തുപോയി(2);-

നിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ
നിസ്സീമമാം നിൻ സ്നേഹത്തെ പ്രകാശിപ്പിക്കും
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.