Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും

ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ
ഉയരത്തിൻ നാഥൻ യാഹെൻ യഹോവ
അവനെന്നെ നടത്തിടുന്നു

വേദനയിൽ പരിശോധനയിൽ
ക്ലേശങ്ങളിൽ കൊടുങ്കാടുകളിൽ
അലയടിച്ചുയരും ആഴിയിൻ നടുവിൽ
അവനെന്നെ നടത്തിടുന്നു;-

നിനയാത്ത നിമിഷത്തിൽ അവൻ വരുമേ
ഞൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേ
പരനോടുകൂടെ അനന്തതയിൽ നാം
അതിവേഗം പറന്നുയരും;-

മാറുകില്ലവനെന്നെ വിളിച്ചതിനാൽ
കൈവിടുകില്ലാ എന്നെ ഒരു നാളിലും
മാറ്റമില്ലാത്ത വാക്കുമാറാത്ത
വാഗ്ദത്തമുണ്ടെനിക്ക്;-

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും
ഞാനുമെന്‍റെ ഭവനവുമോ ഞങ്ങൾ യഹോവയെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.