Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഒന്നായ്‌ ചേർന്ന് നാമിന്ന്

ഒന്നായ്‌ ചേർന്ന് നാമിന്ന്
വല്ലഭൻ യേശുവെ ആരാധിക്കാം
ആത്മാവിൻ ശക്തിപ്രാപിച്ചിടാൻ
വിശുദ്ധിയോടവനെ ആരാധിക്കാം

ജയഘോഷം മുഴക്കിടാം
ജയഗീതം പാടിടാം
ജയവീരൻ യേശുവിനായ്‌
ജയക്കൊടിനാം ഉയർത്തിടാം;- ഒന്നായ്…

തിരുസഭയങ്ങുണർന്നിടുവാൻ
തിരുനാമം ഉയർന്നിടുവാൻ
ആത്മവരങ്ങളാൽനിറഞ്ഞെ
ദൈവസഭ പരന്നിടുവാൻ;- ഒന്നായ്…

ആത്മാവിൻശക്തി വ്യാപരിക്കുവാൻ
ദൈവവചനം പ്രകാശിക്കുവാൻ
രക്ഷകനാം യേശുവിനായ്
ജനഹൃദയങ്ങൾ ഒരുങ്ങിടുവാൻ;- ഒന്നായ്…

യരീഹോംകോട്ടകൾ തകർന്നിടുവാൻ
വന്മതിലുകളെല്ലാം വീണിടുവാൻ
ദൈവജനം കാഹളമൂതുമ്പോൾ
സാത്താന്യശക്തികൾവിറച്ചിടുവാൻ;- ഒന്നായ്…

ഞാനും എന്‍റെ കുടുംബവും നിന്നതല്ല യേശു
ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.