Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഒന്നായ് ഒന്നായ് അണിചേരാം

ഒന്നായ് ഒന്നായ് അണിചേരാം
യേശു നാമം ഘോഷിക്കാം(2)
നന്മകൾ ചെയ്യാൻ ശീലിക്കാം
ശാശ്വത ജീവൻ പ്രാപിക്കാം(2)

നന്മ ചെയ്യുവാൻ പഠിപ്പിൻ
തിന്മയോടകന്നിരിപ്പിൻ(2)

ദർപ്പണമാകും തിരുവചനം
കാട്ടും നമ്മുടെ കുറവെല്ലാം(2)
ശുദ്ധി വരുത്താം തിന്മയകറ്റാം
നന്മകൾ ചെയ്യാൻ ശീലിക്കാം(2) ഒന്നായ്…

ബഹുമാനിക്കാൻ പഠിച്ചിടാം
സംരക്ഷിക്കാൻ പഠിച്ചിടാം(2)
പ്രതിസന്ധികളെ തരണം ചെയ്യാൻ
ആശ്രയം യേശുവിലർപ്പിക്കാം(2) ഒന്നായ്…

സൽഫലമേകാൻ ശീലിക്കാം
സമസൃഷ്ടികളെ സ്നേഹിക്കാം(2)
കരുതാം ക്രിസ്തുവിൻ സാക്ഷികളാകാം
വിശ്വസ്തരാകാം വിജയിക്കാം(2) ഒന്നായ്…

ഞാനും എന്‍റെ കുടുംബവും നിന്നതല്ല യേശു
ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.