Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഒരു രാജാവു നീതിയൊടെ വാഴും

ഒരു രാജാവു നീതിയൊടെ വാഴും
അന്നു ഭൂമിയിലെ സർവ്വ ദുഷ്പ്രവർത്തിക്കാരും
താളടിയായ് പോകും (2)

അവൻ അധികാരത്തിനു പരിധി ഇല്ല
അവൻ രാജ്യത്വത്തിനൊരന്തമില്ല (2)
അവൻ അത്ഭുത മന്ത്രി വീരനാം ദൈവം
നിത്യ പിതാവാം നാഥൻ (2);- ഒരു രാജാ..

അവൻ രാജ്യത്തിൽ അധികാരപ്പോരില്ല
അഴിമതിയും അനീതിയും കേൾക്കയില്ല (2)
അവൻ അധികാരികളോ വിശുദ്ധരാം ശ്രേഷ്ടർ
വീണ്ടെടുക്കപ്പെട്ട ദൈവജനം (2);- ഒരു രാജാ…

അന്നു കഷ്ടത പട്ടിണി ഏതുമില്ല.
നരഹത്യയും പീഡയും കേൾക്കയില്ല
അന്നു ബാല സിംഹങ്ങൾ ആടുകൾക്കൊപ്പം
മേഞ്ഞിടും ആമോദപൂർവ്വം (2);- ഒരു രാജാ…

അവൻ തിരുവസ്ത്രമൊഴിക്ക് എതിർ മൊഴി ഇല്ല
അവൻ തിരുമൊഴി അറിയാത്തവരില്ല (2)
അവനുടെ നഗരം പുതിയ യെരുശലേം
വിണ്ണിൽ നിന്നിറങ്ങിയ നഗരം (2);- ഒരു രാജാ…

ഒരിക്കൽ ഞാൻ പറന്നുയരും
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ നാഥാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.