Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പാടി പുകഴ്ത്തിടാം ദേവദേവനെ പുതിയതാം

പാടി പുകഴ്ത്തിടാം ദേവദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറായേശുവേ
നാം പാടിപ്പുകഴ്ത്താം

യേശു എന്ന നാമമേ
എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും
വാഴ്ത്തിപ്പുകഴ്ത്തിടുമേ

ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു
മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ;- യേശു…

പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു
ജീവപാതെ എന്നും ഓടും ഞാൻ;- യേശു…

ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ
എന്നുരച്ച കൽപ്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നു
പ്രിയനായ് വേല ചെയ്യും ഞാൻ;- യേശു…

യോർദ്ദാൻ സമമാനശോധനയിലും
താണുവീണു പോകാതെ
ആർപ്പിൻ ജയധ്വനിയോടെ
കാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം;- യേശു…

ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും
പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.