Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ

പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ
താപമാറ്റിക്കരയണച്ചോരേശുദേവാ! വന്ദനം

നീതിയെന്തെന്നറിവതിന്നു പ്രാപ്തിയില്ലാ ഞങ്ങളിൽ
നീതിമത്വം കരുണമൂലം നൽകിയോനേ! വന്ദനം

ഗളമൊടിച്ചു കളയവേണ്ടുംകഴുതകൾക്കു തുല്യരായ്
വെളിയിൽ നിന്നോരെളിയ ഞങ്ങൾ നീ നിമിത്തം മുക്തരായ്

കല്ലിലുള്ളെഴുത്തു മാച്ചു ഞങ്ങൾ തന്നുള്ളങ്ങളിൽ
നല്ല നിൻവഴി തെളിച്ചു തന്ന നാഥാ വന്ദനം

തീരെയെളിയോരടിയാർ ചെയ്യുമീയാരാധനം
പാരമാം കരുണ പൂണ്ടുസ്വീകരിക്ക സാദരം

കീർത്തനങ്ങൾ പാടി ഞങ്ങൾ നിത്യകാലം നിന്നുടെ
സത്തമമാം സന്നിധിയിൽ വാഴുമാറാകേണമേ

പാഹിമാം ദേവ ദേവ പാവനരൂപാ
പര പര മേശ വരമരുൾകീശാ നീ അത്ര എൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.