പാരിടമാം പാഴ്മണലിൽ ജീവൻ അറ്റുചേരും
പാരിടമാം പാഴ്മണലിൽ ജീവൻ അറ്റുചേരും മുൻപേ
യേശുവേ നിൻ സാക്ഷി ആകാൻ
എന്‍റെ ഉള്ളം വാഞ്ചിക്കുന്നെ
ഞാൻ പോകും വഴികളിൽ എൻ കൂടെവന്ന പ്രാണപ്രിയാ
കാലിടറും വേളയിൽ കരങ്ങൾ താങ്ങും നല്ലിടയാ
കണ്ണീരു തൂകിടുമ്പോൾ മാറോട് ചേർത്ത നാഥാ
അങ്ങേപോലാരുമില്ലീ ഏഴയെന്നെ സ്നേഹിപ്പാൻ(2);- പാരിടമാം…
രോഗത്താൽ എൻ ദേഹെ ക്ലേശങ്ങൾ ഏറിയാലും
ശാപത്തിൻ വാക്ക്കേട്ടു ഉള്ളം കലങ്ങിയാലും (2)
എൻ രോഗ ശാപമെല്ലാം ക്രൂശിൽ വഹിച്ച നാഥാ
എന്തുള്ളൂ യോഗ്യത ഇത്രയെന്നെ പാലിപ്പാൻ(2);- പാരിടമാം…
കൂടെ നടന്ന സ്നേഹിതർ ദൂരെ മാറിയാലും
വാക്കുപറഞ്ഞ ഉറ്റവർ വാക്കു മാറ്റിയാലും (2)
അന്ത്യം വരെയെൻ കൂടെ വന്നിടാമെന്നുരച്ച് യേശു
വാഗ്ദത്തം ചെയ്താൽ വാക്ക് മാറാത്ത സ്നേഹിതൻ (2);- പാരിടമാം…
ഉടഞ്ഞൊരു മൺപത്രമായ് എന്നെ നൽകിടുന്നൂ
പണിയുകയെന്നെ അപ്പാ നിൻ ഹിതം പോലെ(2)
ഉദരത്തിൽ ഉരിവാകും മുൻപേ എന്നെ കണ്ട നാഥാ
വർണിപ്പാൻ ആവതില്ല അപ്പാ നിൻ സ്നേഹത്തെ(2);- പാരിടമാം…
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും