Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പരിശുദ്ധനെ നിൻ ശക്തി അയയ്ക്ക

പരിശുദ്ധനെ നിൻ ശക്തി അയയ്ക്ക
പരിശുദ്ധാത്മ ശക്തി അയയ്ക്ക
മാളികമുറിയിൽ ഇറങ്ങിയപോൽ
ശക്തി അയക്കണമെ

പരിശുദ്ധാത്മാവേ മഴപോലെ പെയ്യണമെ
ആരാധിച്ചാനന്ദിപ്പാൻ നദിപോലിന്നൊഴുകണമെ

താഴ്മയോടെ ജീവിപ്പാൻ
ഒരുമനമായ് നിൻ വേലചെയ്യാൻ
ഐക്യതയേകും ആത്മാവേ
ശക്തി അയക്കണമേ

കോട്ടകളെ തകർത്തീടാൻ
ദേശങ്ങളെ പിടിച്ചടക്കാൻ
ശത്രുവിനെതിരായ് പോരാടാൻ
ശക്തി അയക്കണമേ

രോഗികളെ സുഖമാക്കാൻ
പാപികളെ വിടുവിപ്പാൻ
സുവിശേഷത്തിൻ കൊടി ഉയരാൻ
ശക്തി അയക്കണമേ

കൃപാവരങ്ങൾ നിറഞ്ഞിടുവാൻ
ആത്മഫലങ്ങൾ നൽകിടുവാൻ
കളകളെ മാറ്റി വിളവേകാൻ
ശക്തി അയക്കണമേ

വിശുദ്ധിയോടെ ജീവിപ്പാൻ
വിശ്വസ്തരായ് നിലനിൽപ്പാൻ
നിൻ വരവിനായ് ഒരുങ്ങീടാൻ
ശക്തി അയക്കണമേ

പറന്നിടുമേ നാം പറന്നിടുമേ
പരലോകം താൻ എൻ പേച്ച്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.