Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാ പരിശുദ്ധാത്മാ
എന്നെ തൊടേണമേ നിൻ ശക്തിയാൽ
ബലഹീനമാം ഈ മൺപാത്രത്തെ
അത്യന്ത ശക്തിയാൽ നിറക്കേണമേ
മുറിവേറ്റ കരം നൽകും ആശ്വാസവും
എൻ ഭാവം ആയിടട്ടെ – ഇപ്പോൾ

ഓ യേശുവേ, സ്പർശിക്ക എന്നെ നീ
നിൻ ആത്മാവാൽ നിറക്ക ശക്തി താ
എൻ ഓട്ടം ഞാൻ തികക്കാൻ, ജയിക്കാൻ

നിൻ ആത്മാവിന്‍റെ കൃപാവരങ്ങൾ
എന്നിൽ ജ്വലിപ്പിക്ക നിൻ ശക്തിയാൽ
എന്നെ കാണുന്നവർ കാണട്ടങ്ങെ
എന്നെ കേൾക്കുന്നവർ കേൾക്കട്ടങ്ങെ – എൻ
നിഴലിൽ പോലും നിൻ ആത്മശക്തി
വെളിപ്പെടട്ടെ നിനക്കായ് – ഇപ്പോൾ

വിശന്നവർക്കെൻ അപ്പം പകുത്തു നൽകാൻ
എൻ കൈകളിൽ ആത്മധൈര്യം നൽക
അന്യായബന്ധനങ്ങൾ അഴിക്കാൻ
എൻ കൈകളിൽ അഭിഷേകം നിറക്ക
തളരാതെ ഓടുവാൻ അളവില്ലാതെ
കരുത്തെനിക്കേകിടണേ – ഇപ്പോൾ

പറന്നിടുമേ നാം പറന്നിടുമേ
പരലോകം താൻ എൻ പേച്ച്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.