Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീ

പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീ
യാക്കോബിൻ ദൈവമേ ശ്രദ്ധിച്ചീടെണമേ

പ്രാർത്ഥനയ്ക്കായ് ഞങ്ങളെ ഒരുക്കേണം
കാത്തിടുന്നെങ്ങൾ നിന്‍സന്നിധി തന്നിൽ

ശുഷ്കനിലം ജലം ദാഹിക്കും പോലെ
ത്വൽ കൃപയ്ക്കായ് ഞങ്ങൾ ദാഹിക്കിന്നയ്യോ

മനമൊത്തു പ്രാർത്ഥിച്ചാൽ കേട്ടീടാമെന്നു
കനിവോടു വാഗ്ദത്തം തന്നവൻ നീയേ

യേശുവിൻ നാമത്തിൽ യാചിക്കും കൃപകൾ
ലേശവും താമസിയാതരുൾ ചെയ്ക

തിരുവിഷ്ടമറിഞ്ഞുചോദിച്ചീടുവാനായ്
കരളലിഞ്ഞകതാരിൽ വരണംദൈവാത്മാ

മനമൊത്തപ്പൊസ്തലർ പ്രാർത്ഥിച്ച നേരം
ഘനമോടെ ദാനങ്ങൾ അയച്ച പോലിന്നും

അയ്യോ നീ വേഗം ചെവിക്കാള്ളേണമേ
പൊയ്യല്ലാത്മാവു തളരുന്നെങ്ങളിൽ

കേൾക്കണമീ പ്രാർത്ഥന യേശു മൂലം
ദുഃഖമോടടിയങ്ങൾ കൂമ്പിടുന്നയ്യൊ

പ്രപഞ്ച ശിൽപ്പിയാം യേശുരാജനിൻ
പൊരാട്ടമോ ബന്ധനമോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.