പ്രത്യാശയേറിടുന്നേ എന്‍റെ പ്രിയനുമായുള്ള
പ്രത്യാശയേറിടുന്നേ എന്‍റെ പ്രിയനുമായുള്ള
വാസത്തെ ഓർത്തിടുമ്പോൾ പ്രത്യാശയേറിടുന്നേ
ലോകത്തിൻ മായയിൽ ഞാൻ മുഴുകി
പാപത്തിൽ മേവിടുമ്പോൾ താതനെന്നെ
വിളിച്ച സ്നേഹത്തെ ഓർത്തിടുമ്പോൾ;
ലോകം വെറുത്തു മോക്ഷമാർഗ്ഗത്തിൽ ഓടിടുവാൻ
ആ ദിവ്യ സ്നേഹമെന്നെ നിർബന്ധിക്കുന്നതിനാൽ;-
പിൻപിലുള്ളതിനെ ഞാൻ-മറന്നു
മുൻപിലുള്ള-തിനായിട്ടാഞ്ഞു കൊണ്ട് ലാക്കിലേക്കോടിടുന്നേ
പാരിൽ പലവിധമാം പാടുകൾ ഏറിടിലും
പാദം പതറിടാതെ പാതയിൽ പോയിടുമേ;-
കൂടാരമാം ഭവനം അഴിഞ്ഞാൽ കൈപ്പണിയല്ലാത്ത
നിത്യഭവനമെനിക്കായ് ഒരുക്കീടുന്നു
മുത്തുമണികളാലെ നിർമ്മിതമാം പുരത്തിൽ
കർത്തനോടൊത്തു മോദാൽ വാസം ചെയ്യുന്നതോർത്താൽ;-
രാക്കാലം ഇല്ലവിടെ നിത്യം കുഞ്ഞാടതിൻ വിളക്കായി
വിലസിടുന്ന സൗഭാഗ്യ പട്ടണത്തിൽ
വേഗം ഞാൻ ചേർന്നിടുമേ ആ നവ്യഗേഹമതിൽ
നിത്യയുഗങ്ങൾ മോദാൽ ശുദ്ധരോടൊത്തു വാഴാൻ;-
ഹാ എന്തു ഭാഗ്യമിത് എന്‍റെ മാനസം മോദത്താൽ
പൊങ്ങിടുന്നേ പ്രിയാ നിന്നോടു ചേർന്നിടുവാൻ
കൺകൾ കൊതിച്ചിടുന്നേ കാന്തനെ കണ്ടു ഞാനും
തന്നനു-രൂപനായി നിത്യവും വാണിടുവാൻ;-
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും