പ്രിയൻ വേഗം വരും നിത്യരാജാവായ് തന്‍റെ
പ്രിയൻ വേഗം വരും നിത്യരാജാവായ്
തന്‍റെ കാന്തയെ ചേർപ്പതിനായ്
ഒരുങ്ങുകെൻ മനമെ നിൻ പതിയെ സ്വീകരിപ്പാൻ
തിടുക്കമോടോരോനാളും(2)
യേശുവേ നോക്കി നീ ജീവിച്ചീടുക
വിശ്വാസത്തിൻ നല്ല പോർ പൊരുതീടുക
പ്രതിഫലം താൻ തരും തൻ പ്രിയന്മാർക്ക്
പ്രത്യാശയോടോടുക പുരിയിലേക്ക്
സ്വർഗ്ഗത്തിൽ നിൻ നിക്ഷേപമെന്നെണ്ണീടുക
സ്വർഗ്ഗരാജ്യമത്രേ നിന്‍റെ നിത്യഗേഹം
സ്വർഗ്ഗരാജ്യവും അതിൻ നീതിയും മുന്നമേ
അന്വേഷിച്ചനുദിനവും(2);- യേശുവേ…
കീർത്തനങ്ങളോടെ നീ ഓടീടുവാൻ
കർത്തൻ കരുതിടും നിനക്കായ് വേണ്ടതെല്ലാം
സ്വർഗ്ഗത്തിൻ മന്നയും പാറയിൻ വെള്ളവും
മരുഭുപ്രയാണമതിൽ(2);- യേശുവേ…
പോർജയിച്ചീടുവാൻ ബലം ധരിപ്പിക്കും താൻ
പരിചയായ് കാക്കും നിന്നെ
മതിൽ ചാടി കടക്കും നീ തൻ ഭുജബലത്താൽ
പാർത്തിടും ഉന്നതികളിൽ(2);- യേശുവേ…
ആകയാൽ എന്മനമേ നീ ആനന്ദിക്ക
ആമോദമോടെ നീ പാടീടുക
അവൻ നിന്‍റെ കോട്ടയും രക്ഷയിൻ പാറയും
അർപ്പണം ചെയ്യുക നീ(2);- യേശുവേ…
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും