Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പ്രിയനെ എന്നെ നിറെച്ചിടുക

പ്രിയനെ എന്നെ നിറെച്ചിടുക
നിന്നാത്മാവിൻ പുതു ബലത്താൽ
ലോകമായയിൽ വീണു പോകതെ
പാലകാ എന്നിൽ കരുണ ചെയ്ക

നീ നടത്തുക എന്നെ ദിനവും
നേർവഴിക്കു ഞാൻ ഗമിച്ചിടട്ടെ(2)

ആദ്യ സ്നേഹവും ത്യാഗവും വിട്ട്
പാത അറിയാതെത്ര പേരിന്നു
കോപ പാത്രരായി വർത്തിച്ചീടുമ്പോൾ
പേർ വിളിച്ചെന്നെ ചേർത്ത പ്രിയനേ;- നീ…

നിൻ കൃപാസനം അണയുന്നേരം
നിൻ കിരണങ്ങൾ പതിച്ചീടുമ്പോൾ
മന്നിൻ ക്ലേശങ്ങൾ മറന്നു പ്രിയ
സന്നിധാനത്തിൽ മോദിച്ചീടുവാൻ;- നീ…

സ്വർഗ്ഗ കനാനിൻ വാസം ഓർക്കുമ്പോൾ
മർത്യ കൂടാരം എത്ര ക്ഷണികം
മിസ്രയീമിലെ സമ്പത്തോർത്തു ഞാൻ
നിത്യ സന്തോഷം ത്യജിച്ചീടായ്വാൻ;- നീ…

പ്രത്യാശ നാളിങ്ങടുത്തീടുന്നേ
പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.