Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പുകഴ്ത്തിടാം പുകഴ്ത്തിടാം കരുണേശനാം

പുകഴ്ത്തിടാം പുകഴ്ത്തിടാം
കരുണേശനാം പൊന്നേശുവിനെ
വാഴ്ത്തിടാം സതതം

ചേതം വരാതെന്നും താങ്ങി നമ്മെ
ജീവൻ സുഖം ബലം നൽകി നാന്നായ്
കൺമണിപോൽ കാവൽ ചെയ്താർ-ഹൃദി
നന്ദിയോടവനെ സ്തുതിക്കാം

വൈരിഗണം ബലമോടെതിർക്കും
നേരമെല്ലാം ചിറകിൻ നിഴലിൽ
നൽകി സങ്കേതം നാളെല്ലാം – അതി
മോദമായ് സ്തുതി ചെയ്യുക നാം

ആനന്ദ രൂപനാം യേശുദേവാ
ദാസരിൽ നിൻ കൃപ പകരേണമെ
ജ്ഞാനസമ്പൂർണ്ണരായ് ഈ ഭൂവിൽ
ദീപമായ് നിത്യവും ജ്വലിപ്പാൻ

മേലോക വാഞ്ചയുള്ളിൽ വളരാൻ
പാരിതിൽ ജയമായ് നടന്നിടുവാൻ
ആവിയിൻ നിറവാലാനന്ദിപ്പാ-
നാശിഷം നമുക്കേകിയതാൽ

ആർപ്പോടെ നാം സ്തുതി ചെയ്തീടുവോം
ഗീതങ്ങൾ പാടിടാം മോദമോടെ
ചേരുക നാമെല്ലാരും തൻ ജയ
നാമമേറ്റുക ഭൂവിലെങ്ങും

രക്ഷകൻ വിളിയെ കേട്ടില്ലയോ
പുതിയൊരു തലമുറയായ് നമുക്കു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.