പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ നാം
പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ
നാം രക്ഷകനെ എന്നും വാഴ്ത്തീൻ
പുകഴ്ത്തീൻ പുകഴ്ത്തീൻ പുകഴ്ത്തീൻ വാഴ്ത്തി പുകഴ്ത്തീൻ
യേശുവിൻ രാജത്വം നിത്യമേ ആധിപത്യവും സന്തതമാമേ
സേവിക്കുമേ ഒരു സന്തതി വർണ്ണിക്കുമേ അവർ നിൻ നീതി
വർണ്ണിക്കും ഹീനനും യേശുവിൻ നന്മയിൻ ഓർമയെ;-
കൃപയും ദീർഘക്ഷമയും മഹാദയയും കരുണയുമുള്ളോൻ
നല്ലവൻ അവൻ എല്ലാവർക്കും തൻ പ്രവൃത്തികളോടും എല്ലാം
വന്നീടിൻ വന്ദിപ്പിൻ യേശുവിൻ സ്നേഹമാം പാദേനാം;-
ശാരോനിൻ പനിനീർപുഷ്പമേ പതിനായിരത്തിലും ശ്രേഷ്ഠനെ
വെൺമയും ചുവപ്പുമുള്ളവൻ പ്രാണപ്രിയനെൻ സുന്ദര രക്ഷകൻ
ചുംബിപ്പിൻ, സേവിപ്പിൻ, സീയോനിൻ രാജനേ എന്നുമേ;-
ആദ്യനും അന്ത്യനും, വന്ദ്യനും ആദിജാതനും എന്നും അനന്യനും
സത്യവും ജീവനും മാർഗ്ഗവും നിത്യപിതാവും എന്നുടെ ദുർഗ്ഗവും
വിളിച്ചോൻ വിശ്വസ്തൻ വീണ്ടും വരുന്നവനെ;-
പാപവും യാതൊരു ശാപവും ഇല്ലിനി ആ യെറുശലേമിൽ
ശുഭ്രമാം ജീവജല നദി ജയിക്കുന്നോർ പങ്കാം ജീവവൃക്ഷം
ജയിപ്പിൻ, ഇരിപ്പിൻ കുഞ്ഞാട്ടിൻ സ്വർഗ്ഗസിംഹാസനേ;-
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും