Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


രാജാധി രാജാവാം കർത്താധി കർത്താവാം

രാജാധി രാജാവാം കർത്താധി കർത്താവാം
യേശു എൻ സ്നേഹിതൻ മാറാത്തവൻ
ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും
യേശുവിൻ വചനങ്ങൾ മാറുകില്ല

യേശു മതിയെനിക്കേശു മതി
രാവും പകലും തൻ കൃപ മതി
വൻ മഴ ചെരിഞ്ഞാൽ വൻ കാറ്റിടിച്ചാൽ
കാക്കുവാൻ രക്ഷിപ്പാൻ യേശുമതി;- രാജാധി…

യേശുവിൽ ജീവിതം ആനന്ദം
യേശുവിനോടുന്നും ചേർന്നിരിക്ക
യേശുവെൻ വൈദ്യനും ഔഷധവും
യേശുവിൽ ജീവിതം സുരക്ഷിതമാം;- രാജാധി…

സ്വർഗ്ഗീയ ദർശനം തന്നവൻ
സ്വഗ്ഗീയ മന്നയാൽ പോഷിപ്പിക്കും
സ്വർഗ്ഗീയനാണെന്‍റെ സ്നേഹിതൻ താൻ
എന്നെയും സ്വർഗ്ഗീയനാക്കി ചേർക്കും;- രാജാധി…

രാജാധിരാജൻ മഹിമയോടെ വാനമേഘത്തിൽ
രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.