Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്

രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്
പകലേറ്റം നമുക്കിങ്ങടുത്തിടാറായ്

ഇരുളിൻ ക്രിയകൾ വിട്ടോടി നാം
വെളിച്ചത്തിൻ ആയുധം ധരിച്ചും കൊണ്ട്
പുത്തനെറുശലേം വാസികളായി നാം
കർത്തനോടെന്നും വാണിടുമെ;- രാത്രി…

ചതഞ്ഞ ഓട ഒടിച്ചിടാത്തോൻ
പുകയും തിരിയെ കെടുത്തിടാത്തോൻ
ന്യായവിധി ജയത്തോളം നടത്തുന്നോൻ
ജാതികൾ പ്രത്യാശ വെച്ചിടുന്നോൻ;- രാത്രി…

ക്രിസ്തുവത്രെ എന്നിൽ ജീവിക്കുന്നു
ക്രിസ്തുവിലേകമായ് ക്രൂശിച്ചതാൽ
കർത്തൻ തൻ മഹിമയിൽ വലഭാഗമെനിക്കുണ്ട്
കൈപ്പണിയല്ലാത്ത ഭവനമുണ്ട്;- രാത്രി…

രക്തത്താൽ ജയം രക്തത്താൽ ജയം
സഹോദരരേ പുകഴ്ത്തീടാം സദാപരനേശുവിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.