Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


രാവും പകലും ഗീതങ്ങൾ പാടി പവിത്ര ജീവിത

രാവും പകലും ഗീതങ്ങൾ പാടി
പവിത്ര ജീവിത ശോഭയെ നേടി
ശൂലേമിയെപ്പോൽ കാത്തിരിക്ക നീ
കാന്തൻ വരുമേ ഉണരൂ സീയോനേ

തങ്കനിണത്തിൻ വിലയല്ലയോ നീ
ചങ്കുപോൽ നിന്നെ സ്നേഹിച്ചതല്ലോ
തങ്കൽ ഏക ചിന്തയതാലെ
പങ്കമെന്യേ മേവുക സുതയേ;-

ചാവിൻ നിഴലിൽ ഭയം നിനക്കെന്ത്?
ജീവൻ ക്രിസ്തുവിൽ മറഞ്ഞിരിപ്പില്ലേ
ജീവനായകൻ വെളിപ്പെടും നേരം
തേജസ്സിൽ നീയും കണ്ടീടുമല്ലോ;-

ഭരണകൂടങ്ങൾ തകരുവതെന്ത്?
അരചവാഴ്ചയും നീങ്ങുവതെന്ത്?
ഭരണം യേശു താനേറ്റിടുവാനായ്
ത്വരിതമായതിൻ വഴിയൊരുക്കുമല്ലോ

വീടും വയലും തോട്ടവുമെല്ലാം
നേടുവാനുള്ള സമയമിതല്ല
കാടും മലയും ആവലോടോടി
നേടുക നീ ആത്മാക്കളെയും;-

കാലം ഏറെ ചെല്ലുവതില്ല
നാളെയെന്നതു നിനക്കുള്ളതല്ല
കാലത്തികവിൽ കാന്തൻ വന്നീടും
കാത്തിരിക്ക നീ ശൂലേമിയാളേ;-

രക്തത്താൽ ജയം രക്തത്താൽ ജയം
സഹോദരരേ പുകഴ്ത്തീടാം സദാപരനേശുവിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.