സമയാമാം രഥത്തിൽ ഞാൻ സ്വർ
സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിന്നു ബദ്ധപ്പട്ടോടിടുന്നു
ആകെയൽപ്പനേരം മാത്രം എന്‍റെ യാത്ര തീരുവാൻ
യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ
രാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം
എന്‍റെ യാത്രയുടെ അന്ത്യം ഇന്നലേക്കാൾ അടുപ്പം
രാത്രിയിൽ ഞാൻ ദൈവത്തിന്‍റെ കൈകളിലുറങ്ങുന്നു
അപ്പോഴുമെൻ രഥത്തിന്‍റെ ചക്രം മുമ്പോട്ടോടുന്നു
തേടുവാൻ ജഡത്തിൻ സുഖം ഇപ്പോൾ അല്ല സമയം
സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രേ വാഞ്ഛിതം
ഭാരങ്ങൾ കൂടുന്നതിന്നു ഒന്നും വേണ്ടയാത്രയിൽ
അൽപ്പം അപ്പം വിശപ്പിന്നും സ്വൽപ്പ വെള്ളം ദാഹിക്കിൽ
സ്ഥലം ഹാ! മഹാവിശേഷം ഫലം എത്ര മധുരം!
വേണ്ട വേണ്ടാ ഭൂപ്രദേശം അല്ല എന്‍റെ പാർപ്പിടം
നിത്യമായോർ വാസസ്ഥലം എനിക്കുണ്ട് സ്വർഗ്ഗത്തിൽ
ജീവവൃക്ഷത്തിന്‍റെ ഫലം ദൈവപറുദീസയിൽ
എന്നെ എതിരേൽപ്പാനായി ദൈവദൂതർ വരുന്നു
വേണ്ടുമ്പോലെ യാത്രയ്ക്കായി പുതുശക്തി തരുന്നു
ശുദ്ധന്മാർക്കു വെളിച്ചത്തിൽ ഉള്ള അവകാശത്തിൽ
പങ്കു തന്ന ദൈവത്തിന്നു സ്തോത്രം സ്തോത്രം പാടും ഞാൻ
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും