Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


സന്തോഷിപ്പിൻ വീണ്ടും സന്തോഷിപ്പിൻ

സന്തോഷിപ്പിൻ വീണ്ടുംസന്തോഷിപ്പിൻ
സ്വർഗസന്തോഷത്താൽ നിറവിൻ
സർവ്വസമ്പൂർണ്ണനാം നാഥൻ ചെയ്തതാം
നന്മകൾ ധ്യാനിച്ചു സന്തോഷിക്കാം

രക്ഷകനാം പ്രിയന്‍റെ
പാലകൻ യേശുവിന്‍റെ
നാമമുയർത്തുക നാം
നാൾതോറും ആമോദമായ്-എന്നും;- സന്തോ…

പാപത്തിൽനിന്നു നമ്മെ
കോരിയെടുത്തു പരൻ
ശാശ്വതമാം പാറയിൽ
പാദം നിറുത്തിയതാൽ-എന്നും;- സന്തോ…

ക്രിസ്തുവിൻ കഷ്ടങ്ങളിൽ
പങ്കുള്ളോരാകും തോറും
സന്തോഷിപ്പിൻ പ്രിയരേ
ആത്മീയ ഗീതങ്ങളാൽ-എന്നും;- സന്തോ…

രോഗങ്ങൾ വന്നിടിലും
ഭാരങ്ങൾ ഏറിടിലും
സൗഖ്യം പകർന്നു പരൻ
സന്തോഷം തന്നതിനാൽ-എന്നും;- സന്തോ…

സന്തതം സ്തുതിചെയ്യുവിൻ പരനെ
സർവ്വലോക സൃഷ്ടിതാവേ സർവത്തിനും നാഥാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.