Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


സാറാഫുകൾ ഭക്തിയോടെപ്പോഴും ആർത്തീടുന്നു

സാറാഫുകൾ ഭക്തിയോ-
ടെപ്പോഴും ആർത്തീടുന്നു
ശുദ്ധിമാന്മാർ ഏവരും
എന്നെന്നും വാഴ്ത്തീടുന്നു

അങ്ങ് പരിശുദ്ധൻ-(3)
ഞങ്ങൾ വാഴ്ത്തി വണങ്ങീടുന്നേ
സർവ്വഭൂസീമാ വാസികളെല്ലാം
തിരുനാമത്തെ ഉയർത്തിടട്ടെ(2)

ഭൂമിയിലെങ്ങും നിന്‍റെ മഹിമ
നിറഞ്ഞു കവിഞ്ഞിടുന്നു
ആലയത്തിലും നിന്‍റെ മഹത്വം
അലയടിച്ചുയർന്നിടുന്നു
സ്തുതികൾക്കും പുകഴ്ചയ്ക്കും യോ-ഗ്യൻ
സർവ്വ മാനവും നിനക്കുമാത്രം;-

സ്വർഗ്ഗം നിന്നുടെ സിംഹാസനം
ഭൂമി – നിൻ – പാദപീഠം
അടിയങ്ങൾ – നിൻ – നിവാസം
അവിടുത്തെ വിശ്രാമവും
സകലവും ചമച്ച എൻ ദേവാ
സർവ്വ കാരണഭൂതനും നീ

സ്വർപ്പുരത്തിൽ – നീ – അല്ലാതെ
ആരുള്ളൂ ജീവനാഥാ
ഭൂവിലും-നിന്നെ-അല്ലാതെ
വേറൊരു വാഞ്ചയില്ലാ
എന്നെന്നും നിൻ കൂടെ വാ-ഴാൻ
എന്നെ നിനക്കായ് തിരഞ്ഞെടുത്തു

സന്തതം സ്തുതിചെയ്യുവിൻ പരനെ
സർവ്വലോക സൃഷ്ടിതാവേ സർവത്തിനും നാഥാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.