Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Tag Archives: malayalam song lyrics

അദ്ധ്വാനിക്കും സ്നേഹിതരെ

അദ്ധ്വാനിക്കും സ്നേഹിതരെ ഭാരം ചുമപ്പവരെ ആശ്വാസം നിങ്ങൾക്കിങ്ങേകിടുവാനായ് രക്ഷകനേശു വിളിച്ചിടുന്നു ആശയോടേശുവിൻ ചാരേ വരൂ ആശ്വാസം നൽകുമവൻ നിങ്ങൾ തൻക്ലേശങ്ങളേതാകിലും പാപമോ രോഗമോ മറ്റെന്താകിലും വിശ്വാസത്തോടെ കടന്നുവരൂ ക്ലേശങ്ങൾ നീക്കുമവൻ നന്മചെയ്വാൻ നിങ്ങൾക്കാശയെങ്കിലും തിന്മയതല്ലോ ചെയ്തിടുന്നു പാപമതിയുടെ കാരണമെ പാപത്തെ നീക്കുമവൻ വ്യർത്ഥവിചാരത്തിൽ വീണുലയാതെ കർത്തനാമേശുവിലാശ്രയിപ്പിൻ നിത്യനിരാമയ സ്വർഗ്ഗസുഖം നിശ്ചയം നൽകുമവൻ ഇതു സുപ്രസാദദിനം പ്രിയരെ ഇതുതന്നെ കരുണാസമയം കാൽവറിയിൽ പൂർത്തിയാക്കിയതാം രക്ഷക്കായ് വന്നിടുക

Read More 

അത്യുന്നതൻ സുതനേ

അത്യുന്നതൻ സുതനേ ആരംഭകാരണനേ അങ്ങേ സ്തുതിച്ചിടും ആരാധിച്ചാനന്ദിക്കും ശ്രീ യേശുക്രിസ്തുരാജാ! കാൽവറി മാമലയിൽ കാരിരുമ്പാണികളാൽ ക്രൂശിതനായ് എന്റെ പാപങ്ങൾ പോക്കിയതാൽ നന്ദിയായ് കുമ്പിടുന്നു കഷ്ടത്തിലാശ്രയം നീ ദുഃഖത്തിൽ സാന്ത്വനവും ശത്രുകൈയിൽ നിന്നും മാമക മോചനവും നിൻകൃപയൊന്നുമാത്രം ജാതിവംശങ്ങൾ മദ്ധ്യേ സത്യത്തിൻ സാക്ഷിയായി ഇരുളിലൊരു ദീപം പോൽ നിന്നിൽ ഞാൻ ശോഭിച്ചിടാൻ അരുളേണം, നിൻകൃപകൾ ആത്മാവാം ദൈവമേ നിൻ ശക്തിയാൽ ഞാൻ നടപ്പാൻ പാവനഹൃദയം എന്നിൽ പകർന്നിടു നീ പാരിലെൻ നാൾകളെല്ലാം

Read More 

അതിരുകളില്ലാത്ത സ്നേഹം

അതിരുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യസ്നേഹം അളവുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യസ്നേഹം ഏതൊരവസ്ഥയിലും യാതൊരുവ്യവസ്ഥകളും ഇല്ലാതെ സ്നേഹിക്കും താതനു നന്ദി ദൈവത്തെ ഞാൻ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അനുകമ്പാർദ്രമാം ഹൃദയമെപ്പോഴും എനിക്കായ് തുടിച്ചിടുന്നു എന്നെ ഓമനയായ് കരുതുന്നു അമ്മയെന്നെ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അജഗണങ്ങളെ കാത്തിടുന്നവൻ എനിക്കായ് തിരഞ്ഞിടുന്നു എന്നെ ഓമനയായ് കരുതുന്നു

Read More 

അതിമോദം പാടും ഞാൻ

അതിമോദം പാടും ഞാൻ സ്തുതിഗീതങ്ങൾ ദേവാധി ദേവൻ രാജാധി രാജൻ ലോകാധി നാഥനെൻ യേശുവിന്നു (2) പരലോകം വിട്ടവൻ പാരിൽ വന്നു പാപികൾക്കായ് തന്‍റെ ജീവൻ തന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തം തൻ സ്നേഹത്തെ കീർത്തിക്കും ഞാനെന്നും തൻ നാമത്തെ നീചനാം എന്നേയും സ്നേഹിച്ചുതാൻ മോചനം തന്നെന്നെ രക്ഷിച്ചതാൽ ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തൻ സ്നേഹത്തെ കീർത്തിക്കും ഞാനെന്നും തൻ നാമത്തെ ഒരു നാളും കുറയാത്ത നിത്യസ്നേഹം മരുഭൂവിൽ ഞാനിന്ന് ആസ്വദിച്ച് ഹല്ലേലുയ്യാ ഹല്ലേലുയ്യാ […]

Read More 

അതിമോദം നിന്തിരു സന്നിധി

അതിമോദം നിന്തിരു സന്നിധിയണയുന്നു പ്രഭാതത്തിൽ സ്തുതിഗീതങ്ങൾ പാടിവാഴ്ത്തുവാൻ കൃപയേകണമധികം തിരുനാമത്തിലഭയം പ്രാപിച്ചധികം ശക്തി ലഭിപ്പാൻ തിരുസന്നിധിയണയുന്നീശാ ബലഹീനനാമടിയൻ മമ ജീവിതവഴികൾ തവഹിതം പോൽ തുടർന്നിടുവാൻ പരനേ, മമ പ്രിയനേ, കൃപ പകർന്നീടണമധികം അരുണോദയസമയം പാരിൽ പതഗഗണം പാടുന്നു തിരുവേദത്തിൻ പൊരുളേ ദിവ്യ കതിർ വീശണം ഹൃദയേ അരിസഞ്ചയം വിഹരിക്കുന്നു, വിനകൾ വരുത്തിടുവാൻ അഖിലേശ, മാം കരങ്ങൾ നീട്ടിപ്പരിപാലിക്ക പരനേ ജഗദീശനെ ഭജിച്ചാത്മീയ പുതുക്കം പ്രാപിച്ചതിനാൽ ജയജീവിതം നയിപ്പാനാശ വളരുന്നാത്മപ്രിയനേ

Read More 

അതിമഹത്താം നിൻ സേവ

അതിമഹത്താം നിൻ സേവ ചെയ്‌വാൻ എന്നെ വിളിച്ച എൻ പ്രിയ കർത്താവേ ജീവിച്ചിടും ഞാൻ എൻ നാൾ മുഴുവൻ നിനക്കായ് എൻറെ യേശുവേ ബലഹീന പാത്രമാം എന്നെ നീ ഉരുക്കി പുതുരൂപം നൽകിയല്ലോ ഉപയോഗപൂർണ്ണമായ് അഭിമാന പാത്രമായ് എന്നെ വേർതിരിച്ചുവല്ലോ പരിശുദ്ധമാക്കാൻ അഗ്നിശോധനയും കൃപ നൽകാൻ മരുഭൂമിയും ദർശനമേകാൻ പത്മാസും ഒരുക്കി എന്നെ വേർതിരിച്ചുവല്ലോ ലാഭമായിരുന്നവ ചേതമെന്നെണ്ണി ഞാൻ നിൻ സേവക്കായ് ഇറങ്ങി നഷ്ടമാകില്ല ഒന്നും നിൻറെ വിശ്വസ്തത എന്നെ പുലർത്തിടുമല്ലോ

Read More 

അതിമംഗലകാരണനേ സ്തുതിതിങ്ങിയ

അതിമംഗലകാരണനേ സ്തുതിതിങ്ങിയ പുരണനെ! നരർ വാഴുവാൻ വിൺ തുറന്നൂഴിയിൽ പിറന്ന വല്ലഭതാരകമേ – അതി മതിമയങ്ങിയ ഞങ്ങളെയും വിധിതിങ്ങിയോർ തങ്ങളെയും – നിന്‍റെ മാമഹത്വം ദിവ്യ – ശ്രീത്വവും കാട്ടുവാൻ വന്നുവോ? പുംഗവനേ; അതി മുടിമന്നവർ മേടയേയും – മഹാ ഉന്നത വീടിനെയും വിട്ടു മാട്ടിടയിൽ പിറ – ന്നാട്ടിടയർ തൊഴാൻ വന്നുവോ? ഈ ധരയിൽ – അതി തങ്കക്കട്ടിലുകൾ വെടിഞ്ഞു – പശുത്തൊട്ടിയതിൽ കിടന്നു ബഹു കാറ്റു മഞ്ഞിൽ കഠി-നത്തിലുൾട്ടുമാ കഷ്ടം സഹിച്ചുവോ നീ – […]

Read More 

അതാ കേൾക്കുന്നു ഞാൻ

അതാ കേൾക്കുന്നു ഞാൻ ഗതസമന തോട്ടത്തിലെ പാപിയെനിക്കായ് നൊന്തലറിടുന്ന പ്രിയന്‍റെ ശബ്ദമതേ! ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ് ദേവാധിദേവാ! നിൻസുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ അപ്പാ ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കിൽ എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ എന്നവൻ തീർത്തുരച്ചു പ്രാണവേദനയിലായ് പാരം വിയർത്തവനായ് എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടന്നേ ദുസ്സഹ വേദനയാൽ മന്നവനേശു താനും മൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ പാപി എൻരക്ഷയ്ക്കായി സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസമേകുമവൻ കഷ്ടസമയത്തിൽ ആശ്വാസം കാണാതെ വിങ്ങി വിലപിക്കുന്നേ എന്നെയും […]

Read More 

അടവി തരുക്കളിന്നിടയിൽ

അടവി തരുക്കളിന്നിടയിൽ ഒരു നാരകം എന്നപോലെ വിശുദ്ധരിൽ നടുവിൽ കാണുന്നേ അതിശ്രേഷ്ഠനാമേശുവിനെ വാഴ്ചത്തുമേ ഞാൻ എന്‍റെ പ്രിയനെ ജീവകാലമെല്ലാം ഈ മരുയാത്രയിൽ നന്ദിയോടെ ഞാൻ പാടിടുമേ പനിനീർ പുഷ്പം ശാരോനിലവൻ താമരയുമേ താഴ്വരയിൽ വിശുദ്ധരിൽ അതിവിശുദ്ധനവൻ മാസൗന്ദര്യ സമ്പൂർണ്ണനെ പകർന്ന തൈലംപോൽ നിൻനാമം പാരിൽ സൗരഭ്യം വീശുന്നതാൽ പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ എന്നെ സുഗന്ധമായ് മാറ്റിടണേ മനഃക്ലേശതരംഗങ്ങളാൽ ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ തിരുക്കരം നീട്ടി എടുത്തണച്ച് ഭയപ്പെടേണ്ട എന്നുരച്ചവനേ തിരുഹിതമിഹെ തികച്ചിടുവാൻ ഇതാ ഞാനിപ്പോൾ വന്നിടുന്നേ എന്‍റെ […]

Read More 

അഞ്ചാം രാജിതമുണ്ടാമേ പരം

അഞ്ചാം രാജിതമുണ്ടാമേ പരം – അഞ്ചാം തുഞ്ചിടാതെ കേൾക്കലിന്നു നെഞ്ചിലാനന്ദം വളർത്തുന്നു ആദാമിനുല്പത്തിനാളിതിലേവം ഓതിനാനീശൻബ് ഭൂവിൽ പ്രഭാവം നീ വാണടക്കുന്നെന്നാകിലോ പാപം ചെയ്യാത്മരാജ്യം വിനിഷ്ടമാകീടിന അഞ്ചാം സിംഹപ്രതാപിയാം ബാബിലോൺ രാജൻ സാമ്രാജ്യമൂർത്തി തൻ പൊൻ ശിരസ്സായോൻ ബി.സി.യറുന്നൂറ്റിയാറിൽ സ്വരാജ്യം സ്ഥാപിച്ചു തന്നിച്ഛപോലെ നടത്തിനാ അഞ്ചാം വെള്ളസാമ്രാജ്യമാം പേർഷ്യഭല്ലകം അഞ്ഞൂറ്റിമുപ്പത്തിയെട്ടിൻ തുടസ്സം ബാബേൽ തകർത്തിരുനൂറ്റെട്ടു കൊല്ലം വാണിതു വല്ലാത്ത ഹിംസസ്വഭാവിയാ അഞ്ചാം പുള്ളിപ്പുലിക്കൊത്ത ഭംഗിവീര്യങ്ങൾ തുള്ളിക്കളിക്കുന്ന ഗ്രീക്കു സൈന്യങ്ങൾ മാസിഡോണിൽ നിന്നുദിച്ചേഴുകൊല്ലം നിസ്തുല്ല്യ മാഹാത്മ്യ മൊത്തു വാഴുമേ അഞ്ചാം […]

Read More