Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ്

ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ്
പ്രഭയേറും പ്രഭാതമിങ്ങടുത്തിടാറയ്
തിരുസഭയേ വേഗമുണർന്നിടുക
രാജാധിരാജനെ എതിരേൽക്കുവാൻ

ഇരുളേറും ഈ ലോകയാത്രയിൽ നാം
ഇരുളിന്‍റെ പ്രവർത്തികൾ ഉരിഞ്ഞിടുക
ലോകമോഹങ്ങൾ മുറ്റും പരിത്യജിക്കാം
രാക്കാലം തീരാറായ് പകൽ വരുന്നേ;-

ഇഹത്തിലെ ദുരിതങ്ങൾ സാരമാക്കേണ്ട
മഹത്തായ പ്രതിഫലം നമുക്കുണ്ടല്ലോ
ദൈവഭയത്തിൽ വിശുദ്ധരായ് തീരാം
തൻ വേലയിൽ വർദ്ധിച്ചു വന്നിടാം;-

കണ്ണുനീരും നെടുവീർപ്പും നീങ്ങിടുമേ
കർത്താവിനോടു നാം ചേർന്നിടുമ്പോൾ
അണച്ചിടുമേ തൻ പൊൻ തിരുമാർവ്വിൽ
ആമോദപൂർണ്ണരായ് നാം കൂടെ വാണിടും;-

വിശുദ്ധനിനിയും തന്നെ തന്നെ വിശുദ്ധീകരിക്കട്ടെ
നീതിചെയ്യുന്നോനധികം നീതി ചെയ്യട്ടെ
മാലിന്യം വാട്ടം കറകളേൽക്കാത്ത
മണവാട്ടിയായ് നാമൊരുങ്ങിടാം;-

ഉന്നത വിളിക്കു മുൻപിൽ അർപ്പിക്കുന്നു
ഉത്തരവാദിത്തം ഏല്ക്കുക സോദരിമാരേ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.