Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉള്ളത്തെ ഉണർത്തീടണേ അയ്യോ

ഉള്ളത്തെ ഉണർത്തീടണേ-അയ്യോ
ദാഹത്തെ തീർത്തീടണേ-ഞങ്ങൾ

തിരുവെഴുത്താകെ തെളിയിക്കുമേ-എൻ
ഉപദേശകനാം യേശുവേ നിൻ
കാൽക്കലിരുന്നു കേൾക്കുമീയേഴകൾ
ജീവന്‍റെ വചനമേ – ഇപ്പോൾ – ഞങ്ങൾ

അരുളപ്പാടുകൾ മറവായതിനാൽ
അടിയങ്ങൾ വിശ്വാസം തകരുന്നയ്യോ
അരുളണമേ നിൻ പരലോകജ്ഞാനം
പരിശുദ്ധ ആത്മാവെ-ഇപ്പോൾ ഞങ്ങൾ

ദൈവ വചനമാം ആത്മാവിൻ വാളാൽ
അടിയങ്ങളെ നീ ആരായണേ
സാത്താനെ വിരട്ടി സത്യത്തെക്കാട്ടി
സ്വാതന്ത്ര്യം തന്നീടണേ – ഇപ്പോൾ- ഞങ്ങൾ

പഴയ പുതിയ നിയമങ്ങളായി
എഴുതപ്പെട്ട ഗ്രന്ഥം അറുപത്താറും
ലോക ഇരുളിൽ ദീപമായ് കാണ്മാൻ
കൺകളെ തുറന്നീടണേ-ഇപ്പോൾ-ഞങ്ങൾ

ഉഷകാലം നാം എഴുന്നേൽക്കുക
ഉല്ലാസമായ് നടക്കും സഹോദരാ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.