Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉണരാം ദൈവസഭയേ മണവാളന്‍റെ

ഉണരാം ദൈവസഭയേ
മണവാളന്‍റെ വരവിനായ്
ഒരുങ്ങാം ദൈവജനമേ
മണവാളനെ എതിരേൽക്കുവാൻ

ശത്രു ദുഷിക്കുന്നു ദൈവജനത്തെ
ശത്രു ചോദിക്കുന്നു എവിടെ ദൈവം
നിറഞ്ഞീടാം ആത്മശക്തിയാൽ
ശത്രുവോടു എതിർത്തു നില്പാൻ

ഭൂമി കിടുകിടാ വിറച്ചിടുന്നു
ജനം ഭീതിയിലായിടുന്നു
നാഥൻ വാതിൽക്കൽ എത്തിടുന്നു
ഒരുങ്ങീടുക ദൈവജനമേ

രക്തകോട്ടയിൽ മറയ്ക്കും നിന്നെ
സംഹാരകൻ തൊടുകയില്ല
നിന്‍റെ രക്ഷകൻ വന്നിടാറായ്
ഒരുങ്ങീടുക ദൈവജനമേ

നാം വിശുദ്ധിയെ തികച്ചീടുക
പാപ പ്രവർത്തിയെ വെറുത്തീടുക
എണ്ണ വിളക്കിൽ നീ കരുതീടുക
മണവാളനെ എതിരേൽക്കുവാൻ

ഉണരുക ഒരുങ്ങുക ദൈവ ജനമേ
ഉടയവനേ എന്‍റെ പ്രിയ യേശുവേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.