Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉണർന്നെഴുന്നേൽക്കുക തിരുസഭയെ

ഉണർന്നെഴുന്നേൽക്കുക തിരുസഭയെ-മണ
വാളന്‍റെ വരവിനായ് ഒരുങ്ങീടുക
വരുമതി വേഗമെന്നരുളിയവൻ-പരി
വാരങ്ങളോടിതാ വരുന്നു വാനിൽ

വരുമേ വാനത്തിൽ പ്രിയകാന്തൻ
പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ
വിരവോടവനെ നാം എതിരേൽപ്പാൻ
ഒരുങ്ങാം ഒരുങ്ങാം തിരുസഭയെ

മരിച്ചവർ നടുവിൽ നീ ഉറങ്ങുകയോ-മൗനം
ഭജിച്ചു നിൻ കാലങ്ങൾ കളയുകയോ
ദലീലയിൻ മടിയിൽ നീ തലചായ്ക്കയോ-നിന്‍റെ
പ്രതിഷ്ഠയാം ജഡവെട്ടാനിടയാക്കയോ;- വരുമേ…

ഉടയവൻ അരുളിയോരടയാളങ്ങൾ-ഭൂവിൽ
നിറവേറുന്നോരോന്നായ് നിറവേറുന്നു
കൊടിയ വിനകളെങ്ങും നടമാടുന്നു-ദൈവ
സഭയെ നിൻ തലയെ നീ ഉയർത്തീടുക;- വരുമേ…

അശുദ്ധമാം വസനത്തെ എറിഞ്ഞീടുക-ദിവ്യ
മഹത്വത്തിന്നലങ്കാരം ധരിച്ചീടുക
വിശുദ്ധിയെ തികച്ചു നീ ഒരുങ്ങി നിന്നാൽ-സ്വർഗ്ഗ
മഹിമയിൽ മണവാളൻ അണച്ചീടുമേ;- വരുമേ…

പ്രതിയോഗി വഴികളിൽ എതിർത്തീടട്ടെ-പ്രതി
കൂലങ്ങൾ അനുദിനം പെരുകിടട്ടെ
ജയവീരൻ യേശു മുൻ നടന്നീടുമേ-നിന്‍റെ
കരം പിടിച്ചനുദിനം നടത്തീടുമേ;- വരുമേ…

നൊടി നേരത്തേക്കുള്ള ദുരിതമുണ്ടേ-അതി
ന്നൊടുവിലോ നിത്യമാം മഹിമയുണ്ടേ
അനിത്യമാം സുഖത്തെ നീ വെറുത്തിടുമ്പോൾ-നിത്യ
മഹത്വത്തിൻ പ്രതിഫലം അനന്തമല്ലോ;- വരുമേ…

ഉണർവരുൾക ഇന്നേരം ദേവാ ആത്മ
ഉണർന്നെഴുന്നേൽപ്പിൻ തിരു സഭയെ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.