Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉണർന്നെഴുന്നേൽപ്പിൻ തിരു സഭയെ

ഉണർന്നെഴുന്നേൽക്കുക തിരുസഭയെ
മണവാളൻ വരുവാൻ നേരമായിതാ
ദുർഘട സമയം വരുമെന്നുള്ള
സത്യ പ്രവചനം നിവർത്തിക്കുന്നേ

വർഗ്ഗീയ മൽസരം പെരുകിടുന്നു
നിർജ്ജീവന്മാരായി മർത്യർതീരുന്നു
പരസ്പരം വൈരം പെരുകിടുന്നു
ലോകസ്നേഹിതരായ് തൻ ജനങ്ങളും

ലോകമെങ്ങും ക്ഷാമം കാളുമഗ്നിപോൽ
വേഗമായ്പടർന്നു ജനത്തെയെല്ലാം
വ്യാകുല സമുദ്രമതിൽ മുക്കുന്നു
ആർ പിടിച്ചു കയറ്റും ഈ സമയത്തിൽ

അക്രമം പെരുകി വരുന്നു ഭൂവിൽ
മ്ളേച്ഛബിംബസേവനിവർന്നീടുന്നു
പാരിടമടക്കി വാഴും ഭൂപൻമാർ
ആകവേ വിറച്ചു വിഭ്രമിക്കുന്നു

കർത്തൃസേവ ചെയ്തുപോർ നടത്തുവിൻ
വൃത്തികേടുകളെ ദൂരയാക്കുവിൻ
കർത്തൃവാസ സൗഖ്യം ആസ്വദിക്കുവിൻ
പുത്തനായ രാജ്യം വന്നു വാഴുവാൻ

കള്ളനെപ്പോലെ താൻ വരും വേഗത്തിൽ
വെള്ളയുടുപ്പിന്മേൽ ചള്ളപറ്റല്ലേ
വെള്ള സിംഹാസനം തന്നിലിരിക്കും
വല്ലഭൻ കുഞ്ഞുങ്ങൾതന്നെ സ്തുതിക്കും

ഉണർന്നെഴുന്നേൽക്കുക തിരുസഭയെ
ഉണർന്നിരിപ്പിൻ നിർമ്മദരായിരിപ്പിൻ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.